തിരുവനന്തപുരം: കരകുളത്തു വീടും സംരക്ഷണ ഭിത്തിയും തകർന്നുവീണ സജീനയും രണ്ടു മക്കളും മരിച്ച സംഭവത്തിൽ സജീനയുടെ കുടുംബത്തിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു പത്തുലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
ഇടുക്കി നെടുങ്കണ്ടത്തു പുതുതായി ആരംഭിച്ച 33 (കെ) എൻസിസി ബറ്റാലിയന്റെ പ്രവർത്തനത്തിന് ജൂനിയർ സൂപ്രണ്ട് ഒന്ന്, ക്ലാർക്ക് അഞ്ച്, ഓഫീസ് അറ്റൻഡന്റ് ഒന്ന്, ചൗക്കിദാർ ഒന്ന്, പാർട്ട് ടൈം സ്വീപ്പർ ഒന്ന്, ഡ്രൈവർ മൂന്നു വീതം തസ്തികകൾ സൃഷ്ടിച്ചു. കോഴിക്കോട് പുതുതായി സ്ഥാപിച്ച മൊബൈൽ ലിക്വർ ടെസ്റ്റിംഗ് ലബോറട്ടറിയിൽ ജൂനിയർ സയന്റിഫിക് ഓഫീസറുടെയും ലാബ് അസിസ്റ്റന്റിന്റെയും ഓരോ തസ്തിക വീതം സൃഷ്ടിക്കും. അന്യത്രസേവന വ്യവസ്ഥയിലായിരിക്കും നിയമനം. സംസ്ഥാന ചലച്ചിത്ര അക്കാദമിയിലെ സർക്കാർ അംഗീകാരമുളള തസ്തികകളിലെ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാൻ തീരുമാനിച്ചു.കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ-ഓപ്പറേറ്റീവ് ഫാർമസിയിലെ (ഹോംകോ) ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്കരിക്കാൻ തീരുമാനിച്ചു.കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാൻ തീരുമാനിച്ചു.
പത്തുലക്ഷം രൂപ അനുവദിച്ചു
02:27 AM Jun 22, 2017 | Deepika.com