നഴ്സുമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തണം: ജോസ് കെ. മാണി
02:14 AM Jun 22, 2017 | Deepika.com
കോട്ടയം : സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിനു നഴ്സുമാർ തങ്ങളുടെ സേവന വേതന വ്യവസ്ഥകൾ ഉയർത്തണമെന്ന് ആവശ്യപ്പെട്ടു പ്രഖ്യാപിച്ച സമരം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നു കേരള കോണ്ഗ്രസ് -എം വൈസ് ചെയർമാർ ജോസ് കെ. മാണി എംപി. സമൂഹത്തിൽ നിസ്വാർഥമായ സേനവം നടത്തുന്ന നഴ്സുമാരുടെ ന്യായമായ ആവശ്യങ്ങൾക്കായി നടത്തുന്ന ധർണ മുഖ്യമന്ത്രി നേരിട്ടു ചർച്ച നടത്തണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു.