ജിൽജോ കെ. മോൻസി ഒന്നാം റാങ്കുമായി ഐഎസ്ആർഒയിലേക്ക്
01:59 AM Jun 22, 2017 | Deepika.com
തിരുവനന്തപുരം: ഇന്ത്യൻ ബഹിരാകാശ സാങ്കേതിക കേന്ദ്രത്തിൽനിന്നു ബിടെക് ഏവിയോണിക്സ് പരീക്ഷയിൽ ഒന്നാം റാങ്കോടെ സ്വർണമെഡൽ കരസ്ഥമാക്കിയ ജിൽജോ കെ. മോൻസി. ആലപ്പുഴ വേഴപ്ര കൈതപറന്പിൽ മോൻസിയുടെയും(ആര്യാട് ലൂഥറൻസ് സ്കൂളിലെ ഹെഡ്മാസ്റ്റർ) സിസമ്മയുടെയും(അധ്യാപിക, ആലപ്പുഴ ലൂഥറൻസ് സ്കൂൾ) മകനാണ്. വൈദ്യ പരിശോധനകൂടി കഴിഞ്ഞാൽ ജിൽജോ ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞനാകും.