തിരുവനന്തപുരം: കേന്ദ്ര മാനവ വിഭശേഷി വകുപ്പിനു കീഴിലുള്ള അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിൽ (എഐസിടിഇ) ദക്ഷിണ മേഖലാ ഡയറക്ടറായി ഡോ. രമേഷ് ഉണ്ണികൃഷ്ണനെ നിയമിച്ചു.
കർണാടക, കേരള, ലക്ഷദ്വീപ് സംസ്ഥാനങ്ങളിലെ എൻജിനിയറിംഗ് മാനേജ്മെന്റ് അടക്കമുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതലയുണ്ട്. മൂന്നാർ എൻജിനിയറിംഗ് കോളജിലെ മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗം പ്രഫസറായ ഡോ.രമേഷ് തിരുവനന്തപുരം കവടിയാർ സ്വദേശിയാണ്. 2013 മുതൽ എഐസിടിഇയുടെ പശ്ചിമേഖല ഡയറക്ടറായി പ്രവർത്തിച്ചുവരികയാണ്. ജൂലൈ ഒന്നിന് തിരുവനന്തപുരം റീജണൽ ഓഫീസിൽ ചുമതലയേൽക്കും.
ഡോ.രമേഷ് ഉണ്ണിക്കൃഷ്ണൻ എഐസിടിഇ ഡയറക്ടർ
01:59 AM Jun 22, 2017 | Deepika.com