ഖാദി ഗ്രാമ വ്യവസായ ബോർഡിൽ വായ്പ അദാലത്ത്
01:59 AM Jun 22, 2017 | Deepika.com
കൊച്ചി: ഖാദി ഗ്രാമ വ്യവസായ ബോർഡിൽ നിന്നും വിവിധ പദ്ധതികൾ പ്രകാരം വായ്പയെടുത്തു കുടിശിക ആയവർക്ക്, കുടിശിക അടച്ചുതീർക്കാൻ അവസരം നൽകിക്കൊണ്ട് വായ്പാ അദാലത്ത് എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്നു. കുടിശികക്കാർക്ക് ഈ അദാലത്തിൽ പങ്കെടുത്ത് ഒറ്റത്തവണയായി കുടിശിക അടച്ച് തീർക്കാവുന്നതും അവർക്ക് പിഴപ്പലിശ ഇളവു ചെയ്ത് കൊടുക്കുന്നതുമാണ്.