പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്
01:59 AM Jun 22, 2017 | Deepika.com
തിരുവനന്തപുരം: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പ്പറേഷന് വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി പ്ലസ്ടു പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവരും മറ്റു പിന്നോക്ക വിഭാഗത്തില്‍ (ഒബിസി) പെട്ടവരുമായ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കും. www.ksbcdc.com മുഖേന ജൂലൈ അഞ്ചിനകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. പദ്ധതി സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.