കൊച്ചി മെട്രോ ഉദ്ഘാടനം ജൂൺ 17ന്; മോദി എത്തും

02:15 AM May 30, 2017 | Deepika.com
തിരുവനന്തപുരം: കൊ​ച്ചി മെ​ട്രോ ഉ​ദ്ഘാ​ട​നം ജൂ​ൺ 17നു വൈകു ന്നേരം ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി നി​ർ​വ​ഹി​ക്കും. ആ​ലു​വ​യി​ലാ​ണ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ്. ഇ​തു​സം​ബ​ന്ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽനി​ന്നു​ള്ള അ​റി​യി​പ്പ് ഇ​ന്ന​ലെ രാ​ത്രി തി​രു​വ​ന​ന്ത​പു​ര​ത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ എത്തിച്ചു.

വി​​വാ​​ദ​​ങ്ങ​​ൾ​​ക്ക് അ​​റു​​തി വ​​രു​​ത്തി​​യാ​​ണു കൊ​​ച്ചി മെ​​ട്രോ പ​​ദ്ധ​​തി​​യു​​ടെ ഉ​​ദ്ഘാ​​ട​​ന​​ത്തി​​നു പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​ എത്തു​​ന്ന​​ത്. സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ ഒ​​ന്നാം വാ​​ർ​​ഷി​​കാ​​ഘോ​​ഷ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി കൊ​​ച്ചി മെ​​ട്രോ പ​​ദ്ധ​​തി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കാ​​നാ​​യി​​രു​​ന്നു തീ​​രു​​മാ​​നി​​ച്ചി​​രു​​ന്ന​​ത്. പ്ര​​ധാ​​ന​​മ​​ന്ത്രി എ​​ത്തി​​യി​​ല്ലെ​​ങ്കി​​ൽ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ ഈ ​​മാ​​സം 30നു ​​കൊ​​ച്ചി മെ​​ട്രോ പ​​ദ്ധ​​തി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കു​​മെ​​ന്ന മ​​ന്ത്രി ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​ന്‍റെ പ്ര​​സ്താ​​വ​​ന ഏ​​റെ വി​​വാ​​ദം സൃ​​ഷ്ടിച്ചി​​രു​​ന്നു.