തിരുവനന്തപുരം: കന്നുകാലി പ്രശ്നത്തിൽ സംസ്ഥാനം സർവകക്ഷിയോഗം വിളിച്ചുചേർക്കും. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇതു സംബന്ധിച്ചു തീരുമാനമുണ്ടാകും. കേന്ദ്ര ഉത്തരവു മറികടക്കാൻ സംസ്ഥാനം പ്രത്യേക നിയമനിർമാണം കൊണ്ടുവരുന്നതിനെക്കുറിച്ചും സർവകക്ഷി യോഗം ആലോചിക്കും. ഇന്നലെ മുഖ്യമന്ത്രിയും മന്ത്രി കെ. രാജുവും യോഗം ചേരാൻ തീരുമാനിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി രാവിലെ കോഴിക്കോട്ടേക്കു പോയതിനാൽ നടന്നില്ല.
നിയമനിർമാണത്തി ന് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
കന്നുകാലി പ്രശ്നം: സർവകക്ഷിയോഗം വിളിച്ചേക്കും
02:15 AM May 30, 2017 | Deepika.com