കശാപ്പു നിരോധനം: സായാഹ്ന ധർണയുമായി സിപിഎം
02:05 AM May 30, 2017 | Deepika.com
തിരുവനന്തപുരം: കേന്ദ്രത്തിന്റെ കശാപ്പു നിരോധന ഉത്തരവിനെതിരേ സിപിഎം നേതൃത്വത്തിൽ ജൂണ്‍ രണ്ടിനു രണ്ടായിരത്തോളം കേന്ദ്രങ്ങളിൽ സായാഹ്ന ധർണ നടത്തും. വൈകുന്നേരം നാലു മുതൽ പഞ്ചായത്ത്, മുനിസിപ്പൽ കോർപറേഷൻ കേന്ദ്രത്തിൽ ധർണ നടത്തുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു.