തിരുവനന്തപുരം : കേന്ദ്ര സർക്കാരിനെതിരേ നടത്തുന്ന വിവാദ പ്രസ്താവനകളിലൂടെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രാജ്യദ്രോഹക്കുറ്റമാണു ചെയ്യുന്നതെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല.
കേരളം ഭാരതത്തിന്റെ ഭാഗമാണോ എന്നും അവർ ചോദിച്ചു.തെരുവിൽ പ്രാകൃത രീതിയിൽ പശുവിനെ കൊന്നു പാക്കിസ്ഥാന്റെ കൈയടി കിട്ടാൻ കോണ്ഗ്രസ് മത്സരിക്കുന്നു എന്നും ശശികല ആരോപിച്ചു. ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ മേയ് 16നു കാസർഗോഡ് ഉപ്പളയിൽ ആരംഭിച്ച ഹിന്ദു അവകാശ സംരക്ഷണ യാത്രയുടെ സമാപന യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ.സംസ്ഥാന സെക്രട്ടറി കിളിമാനൂർ സുരേഷ്, സംസ്ഥാന കമ്മിറ്റി അംഗം ഇ.എസ്. ബിന്ദു എന്നിവരും പ്രസംഗിച്ചു.
മുഖ്യമന്ത്രി രാജ്യദ്രോഹക്കുറ്റം ചെയ്യുന്നു: ശശികല
01:52 AM May 30, 2017 | Deepika.com