ഇരട്ടക്കൊലപാതകം: ആഭരണങ്ങൾ കണ്ടെടുത്തു
01:52 AM May 30, 2017 | Deepika.com
കോഴിക്കോട്: കുന്നമംഗലത്ത് യുവതിയും പിഞ്ചുകുഞ്ഞും കൊല്ലപ്പെട്ട കേസിലെ പ്രതി അബ്ദുൾ ബഷീർ വിറ്റ ആഭരണങ്ങൾ കണ്ടെടുത്തു. കളരിക്കണ്ടിയിലെ ആലുംതോട്ടത്തില് ഷാഹിദയും(34) ഇവരുടെ മകൾ ഖദീജത്തുൽ മിസ്രിയയും(ഒന്നര) കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കൊല്ലപ്പെട്ടത്. പ്രതിയുടെ മൂന്നാംഭാര്യയാണ് ഷാഹിദ. കുട്ടിയുടെ മാല, കമ്മൽ എന്നിവയാണ് കമ്മത്ത് ലൈനിലെ ജ്വല്ലറിയിൽ നിന്ന് ഉരുക്കിയ നിലയിൽ പോലീസ് കണ്ടെടുത്തത്. ആഭരണങ്ങൾ വിറ്റ പണവുമായാണ് ഇയാൾ നാടുവിട്ടതെന്ന് പോലീസിന് മൊഴി നൽകിയിരുന്നു.