ബാലകൃഷ്ണപിള്ള ചുമതലയേറ്റു
01:41 AM May 30, 2017 | Deepika.com
തിരുവനന്തപുരം: മുന്നോക്ക സമുദായ ക്ഷേമ കോർപറേഷൻ ചെയർമാനായി ആർ.ബാലകൃഷ്ണപിള്ള ചുമതലയേറ്റു. ഇന്നലെ രാവിലെ 11.30ന് കവടിയാർ ജവഹർനഗറിലുള്ള കോർപ്പറേഷൻ ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. മുന്നോക്ക സമുദായ ക്ഷേമ കോർപപറേഷൻ മാനേജിംഗ് ഡയറക്ടർ ഡോ.കെ. അന്പാടി, ജനറൽ മാനേജർ വി. ശോഭ തുടങ്ങിയവർ സംബന്ധിച്ചു.