കൂടുതൽ ചോദ്യക്കടലാസുകൾ ഓണ്‍ലൈനിലേക്ക്
01:41 AM May 30, 2017 | Deepika.com
കോട്ടയം: എംജി വാഴ്സിറ്റിയുടെ സ്വന്തം സോഫ്റ്റ് വെയർ ഉപയോഗിച്ചു നാലാം സെമസ്റ്റർ പിജി പരീക്ഷാ ചോദ്യക്കടലാസുകൾ ഓണ്‍ലൈനിൽ വിജയകരമായി വിതരണം ചെയ്യാനായതിന്റെ പശ്ചാത്തലത്തിൽ അടുത്ത വർഷം കൂടുതൽ ചോദ്യക്കടലാസ് ഓണ്ലൈനിലാക്കുമെന്നു വൈസ് ചാൻസിലർ ഡോ. ബാബു സെബാസ്റ്റ്യൻ പറഞ്ഞു. ചോദ്യക്കടലാസുകൾ മാറിപ്പൊട്ടിക്കാനും വൈകാനും ഇക്കൊല്ലം ഇടയായില്ല. വൈവയും ലാബ് പരീക്ഷയും മൂല്യനിർണയവും ഇതനുസരിച്ചു വേഗത്തിലാകും.