തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദനെ പനിയും ശ്വാസതടസവും മൂലം ഇന്നലെ ഉള്ളൂർ റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രക്തസമ്മർദത്തിൽ ചില വ്യത്യാസങ്ങൾ കണ്ടതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും നില തൃപ്തികരമായതോടെ വൈകുന്നേരം മുറിയിലേക്ക് മാറ്റി. ഇന്നു ചില പരിശോധനകൾക്കുശേഷം ഡിസ്ചാർജ് ചെയ്തേക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പനിയും ശ്വാസതടസവും; വി.എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
01:16 AM May 29, 2017 | Deepika.com