തിരുവനന്തപുരം: എസ്എസ്എൽസി പരീഷയിൽ ആദ്യം ഗ്രേസ് മാർക്കിലൂടെ ഉയർന്ന ഗ്രേഡ് നേടുകയും പിന്നീട് പുനർമൂല്യനിർണയത്തിലൂടെയോ സൂക്ഷ്മ പരിശോധനയിലൂടെയോ ഗ്രേസ് മാർക്കിന്റെ ആനുകൂല്യം ഇല്ലാതെ ഗ്രേഡ് നിലനിർത്തുകയും ചെയ്യുന്ന കുട്ടികളുടെ മാർക്ക് ലിസ്റ്റിൽനിന്ന് ഗ്രേസ് മാർക്ക് നൽകിയതായി കാണിക്കുന്ന മുദ്ര നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചതായി പൊതു വിദ്യാഭ്യാസ ഡയറക്ടർ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനെ അറിയിച്ചു.
കമ്മീഷന്റെ ശിപാർശപ്രകാരമാണു നടപടി. എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടുന്നവർക്കും പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാമെന്നു പരീക്ഷാവിജ്ഞാപനത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
പുനർമൂല്യനിർണയം: ഗ്രേസ് മാർക്ക് നൽകിയെന്ന മുദ്ര നീക്കം ചെയ്യാൻ നടപടി
01:16 AM May 29, 2017 | Deepika.com