കണ്ണൂർ: കേരളത്തിലെ സമ്പൂർണ വൈദ്യുതീകരണത്തിന്റെ സംസ്ഥാനതല പ്രഖ്യാപനം ഇന്നു കോഴിക്കോട്ട് നടക്കാനിരിക്കെ സമ്പൂർണ വൈദ്യുതീകരണം ഒരിക്കലും നടപ്പാകില്ലെന്നു മന്ത്രി എം.എം.മണി.
എല്ലാ വീട്ടിലും വൈദ്യുതി എന്നതു കേരളത്തിൽ പ്രായോഗികമായി നടപ്പില്ല. ഓരോ ദിവസവും പുതിയ വീടുകൾ വരുന്ന കേരളത്തിൽ എങ്ങനെയാണ് എല്ലായിടത്തും വൈദ്യുതിയുണ്ടെന്നു പ്രഖ്യാപിക്കാനാകുക. ഇത്തരം പ്രശ്നങ്ങൾ ഇക്കാര്യത്തിലുണ്ട്. അതുകൊണ്ടുതന്നെ ഇതു സമ്പൂർണമല്ല. എന്നന്നേക്കുമായി സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കുമെന്നു സർക്കാർ പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു. കണ്ണൂരിനെ സമ്പൂർണ വൈദ്യുതീകരണ ജില്ലയായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
വൈദ്യുതീകരണം സമ്പൂർണമാവില്ല: വൈദ്യുതി മന്ത്രി
12:50 AM May 29, 2017 | Deepika.com