ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിൽ രക്തസാക്ഷി സ്മാരക മന്ദിരത്തിന്റെ ഓഫീസ് ഉദ്ഘാടന ചടങ്ങിൽ ജലദോഷം മൂലം ചികിത്സയിൽ കഴിയുന്നതിനാൽ വി.എസ്.അച്യുതാനന്ദൻ പങ്കെടുത്തില്ല.
ചടങ്ങിൽ പങ്കെടുക്കാനിരുന്ന വി.എസിന്റെ സന്ദേശം എച്ച്. സലാം വായിച്ചു. രണ്ടു ദിവസമായി തുടരുന്ന പനിയും ജലദോഷവും ഇന്ന് അധികരിച്ചു. തുടർന്ന് രാവിലെ ഉള്ളൂർ എസിടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വരാൻ പറ്റാത്തതിൽ ഖേദമുണ്ട്. രക്തസാക്ഷി സ്മാരകത്തിനു എല്ലാവിധ ഭാവുകങ്ങളും നേരുന്നു - ഇതായിരുന്നു സന്ദേശം. ചടങ്ങിൽ പൊതുമരാമത്തു മന്ത്രി ജി. സുധാകരൻ അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി സജി ചെറിയാൻ, ജി. വേണുഗോപാൽ, ആർ. നാസർ, എച്ച്. സലാം തുടങ്ങിയവർ പ്രസംഗിച്ചു.
രക്തസാക്ഷി സ്മാരക മന്ദിര ഓഫീസ് ഉദ്ഘാടനം: വിഎസ് എത്തിയില്ല, സന്ദേശം വായിച്ചു
12:33 AM May 29, 2017 | Deepika.com