തൃശൂർ: കോഴിക്കോട് നടക്കുന്ന സമ്പൂർണ വൈദ്യുതീകരണ പ്രഖ്യാപന ചടങ്ങിൽ സ്വാഗത ഗാനം ആലപിക്കുന്നതു തൃശൂർ രാമവർമപുരം കെഎസ്ഇബി അസിസ്റ്റന്റ് എൻജിനിയർ പി.ടി. പോളും സംഘവും.
പോൾ എഴുതി ഈണം പകർന്ന സ്വാഗതഗാനമാണ് നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ അവതരിപ്പിക്കുക.
ഇതിനകംതന്നെ കലാഭവൻ മണിയെക്കുറിച്ച് നിരവധി ഗാനങ്ങളെഴുതി ശ്രദ്ധേയനായ പോൾ, ഈ അവസരം കിട്ടിയതിൽ വളരെ ആവേശത്തിലാണ്. ഒഴിവുകിട്ടുന്ന സമയത്താണ് ഗാനങ്ങൾ രചിക്കുന്നത്. പോളിനൊപ്പം പാടുന്നവരും ഓർക്കസ്ട്രയിലുള്ള 12 പേരും കെഎസ്ഇബിയിലെ ജീവനക്കാരാണ്. മൂന്നര മിനിറ്റ് നീളുന്നതാണ് സ്വാഗത ഗാനം.
കോഴിക്കോട്ട് സമ്പൂർണവൈദ്യുതി; തൃശൂരിൽനിന്ന് സ്വാഗതഗാനം
06:38 AM May 28, 2017 | Deepika.com