ദന്പതികളെ പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
12:44 AM May 28, 2017 | Deepika.com
തൊടുപുഴ : ദന്പതികളെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊടുപുഴ കദളിക്കാട് കുഴിക്കാട്ട് മേപ്പുറത്ത് സിജോ(32) ഭാര്യ ധന്യ(25) എന്നിവരെയാണ് പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 90 ശതമാനം പൊള്ളലേറ്റ ധന്യയുടെ നില അതീവഗുരുതരമാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് 1.30ന് സിജോയും ധന്യയും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് ധന്യ അടുക്കളയിൽ കന്നാസിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ എടുത്ത് സ്വയം ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ധന്യയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് സിജോയ്ക്ക് പൊള്ളലേറ്റത്.