കാൽ വഴുതി വീണ് വയോധികൻ മരിച്ചു
12:44 AM May 28, 2017 | Deepika.com
പാലപ്ര: അമ്പലക്കുളത്തിൽ കാൽ വഴുതി വീണ് വയോധികൻ മരിച്ചു. പാലപ്ര ആരോലിൽ എ.കെ. സുകുമാരനാണ് (എ.കെ.എസ്-67) മരിച്ചത്. കാഞ്ഞിരപ്പള്ളി ഗണപതിയാർ കോവിലിലെ കുളത്തിൽ കാൽ കഴുകാൻ ഇറങ്ങുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു. ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ജഗദമ്മ പൊൻകുന്നം സന്ധ്യാലയം കുടുംബാംഗം. മക്കൾ: സുജിലാൽ, സുജാ ഗോപിനാഥ്. മരുമക്കൾ: അമ്പിളി സുധിലാൽ, ഗോപിനാഥൻ പാറടിയിൽ. സംസ് കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.