തിരുവനന്തപുരം: പ്രധാന വിജിലൻസ് കേസുകളിൽ വിജിലൻസ് ഡയറക്ടറുടെ അനുമതിയില്ലാതെ അന്വേഷണത്തിന് ഉത്തരവു നൽകാൻ പാടില്ലെന്നു വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റയുടെ ഉത്തരവ്.
വൻകിട പദ്ധതികളുമായി ബന്ധപ്പെട്ട പരാതികൾ, മന്ത്രിമാർ, മുൻമന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ ഉൾപ്പെട്ട കേസുകളിലാണ് അനുമതിയോടെ മാത്രം അന്വേഷണം നടത്താവൂ എന്ന നിർദേശം. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടർ ആയിരിക്കുമ്പോൾ പുറപ്പെടുവിച്ച ഉത്തരവിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.
വിജിലൻസ് യൂണിറ്റ് തലവന്മാർക്ക് അന്വേഷണം നടത്താനും കുറ്റപത്രം നൽകാനും അധികാരം നൽകിക്കൊണ്ട് അന്ന് ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഇനി മുതൽ ഡയറക്ടറുടെ അനുമതിയോടെ മാത്രമേ കുറ്റപത്രം സമർപ്പിക്കാൻ സാധിക്കുകയുള്ളൂ.
വിജിലൻസ് ഡയറക്ടറുടെ ഉത്തരവ്: അനുമതിയോടെ മാത്രമേ അന്വേഷണം പാടുള്ളൂ
12:31 AM May 28, 2017 | Deepika.com