കോട്ടയം: സ്ഥാനത്തും അസ്ഥാനത്തും കേരള കോണ്‍ഗ്രസിനെ കടന്നാക്രമിക്കാൻ പന്ന്യൻ രവീന്ദ്രന്റെയും സിപിഐയുടെയും നുകത്തിനു കീഴിൽ കഴിയുന്ന രാഷ്ട്രീയ കക്ഷിയല്ലാ കേരള കോണ്‍ഗ്രസ് എം എന്ന് പാർട്ടി ജനറൽ സെക്രട്ടറി ജോസഫ് എം.പുതുശേരി.
മുന്നണി പ്രവേശനത്തിനായി ഞങ്ങൾ ആരുടെ മുന്നിലും അപേക്ഷയുമായി പോയിട്ടില്ല. ഇക്കാര്യം ആവർത്തിച്ചു വ്യക്തമാക്കിയിട്ടുള്ള കേരള കോണ്‍ഗ്രസിനെതിരേ തിരിയുന്നതു ഉൾഭയം കൊണ്ടുണ്ടാവുന്ന അപസ്മാര രോഗബാധ പോലെയാണ്. അതിന് ഗൗരവതരമായ ചികിത്സ അനിവാര്യമാണ്. സ്വയമായി നിലനില്പില്ലാത്തതു കൊണ്ടു തന്റെ സാന്നിധ്യം അറിയിക്കാനുളള തത്രപ്പാടിലാണു പന്ന്യൻ രവീന്ദ്രൻ മാണി വിരോധം ഇപ്പോൾ സ്പെഷലൈസ് ചെയ്തിരിക്കുന്നത്. നിലനില്പിനായി ഇതു ഉപയോഗിക്കാനാവുമോയെന്ന് പരീക്ഷിക്കുന്ന പന്ന്യൻ രവീന്ദ്രൻ, അതിന്റെ പേരിൽ തകരുന്ന പാർട്ടിയോ നേതാവോ അല്ല കേരള കോണ്‍ഗ്രസും കെ.എം.മാണിയുമെന്ന് ഓർക്കുന്നതു നന്നായിരിക്കുമെന്നും ജോസഫ് എം പുതുശേരി പറഞ്ഞു.
സിപിഐയുടെ നുകത്തിനു കീഴിലല്ല കേരള കോൺഗ്രസ് എം: പുതുശേരി
12:31 AM May 28, 2017 | Deepika.com