മലപ്പുറം: രാജ്യത്ത് കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നത് നിരോധിച്ച കേന്ദ്ര സർക്കാർ തീരുമാനം സംസ്ഥാന അധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന് തദ്ദേശ മന്ത്രി കെ.ടി.ജലീൽ. കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്രസർക്കാർ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കന്നുകാലി വില്പനയിൽ കേന്ദ്രംനിയന്ത്രണം കൊണ്ടുവന്നാൽ അംഗീകരിക്കില്ല. ജനങ്ങളെ നിയമം ലംഘിക്കാൻ ഭരണകൂടം പ്രേരിപ്പിക്കുകയാണെന്നും ജലീൽ പറഞ്ഞു. ഫെഡറൽ സംവിധാനത്തെ തകർക്കുന്നതാണ് കേന്ദ്രത്തിന്റെ തീരുമാനം. ശരിയേതെന്ന് നല്ല കാഴ്ചപ്പാടുള്ളവരാണ് പൊതുസമൂഹം. എന്ത് തിന്നണമെന്ന് തീരുമാനിക്കുന്നത് സർക്കാരല്ല. അത് ജനത്തിന്റെ അവകാശമാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വ്യത്യസ്തമായ ഭക്ഷണ സംസ്കാരങ്ങളും രീതികളുമാണ് നിലനിൽക്കുന്നത്. ഗോവയിൽ അത്തരം നീക്കം പരാജയപ്പെടുകയായിരുന്നു- മന്ത്രി പറഞ്ഞു.
സംസ്ഥാന അധികാരത്തിലുള്ള കടന്നുകയറ്റം: ജലീൽ
01:04 AM May 27, 2017 | Deepika.com