തിരുവനന്തപുരം: കന്നുകാലികളെ കശാപ്പു ചെയ്യുന്നതു നിരോധിച്ചു കൊണ്ടുള്ള കേന്ദ്രസർക്കാർ നടപടി മനുഷ്യാവകാശം കവർന്നെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങൾ ഹനിക്കാനുള്ള മോദി സർക്കാരിന്റെ തുടക്കം മുതൽക്കേയുള്ള ഫാസിസ്റ്റ് നീക്കങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണിതെന്ന് അദ്ദേഹം പറഞ്ഞു. എന്തു കഴിക്കണമെന്നു തീരുമാനിക്കാൻ ഓരോ പൗരനും അവകാശമുണ്ട്. എന്നാൽ, എന്തു ഭക്ഷിക്കണമെന്നു തങ്ങൾ തീരുമാനിക്കുമെന്ന ധിക്കാരപരമായ നിലപാടാണു കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. ഇതിനെ ചെറുത്തു തോല്പിക്കാൻ ജനങ്ങൾ ഒന്നാകെ മുന്നോട്ടു വരണമെന്നു രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കന്നുകാലി കശാപ്പു നിരോധനം അവകാശ ലംഘനം: ചെന്നിത്തല
01:04 AM May 27, 2017 | Deepika.com