തിരുവനന്തപുരം: രാജ്യത്തു കന്നുകാലി കശാപ്പു പൂർണമായി നിരോധിച്ചു കൊണ്ടു കേന്ദ്രപരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് ഭരണഘടനാ വിരുദ്ധവും മൗലിക അവകാശങ്ങളിന്മേലുള്ള കടന്നാക്രമണവുമാണെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. റംസാൻ വ്രതാരംഭ ദിവസം തന്നെ ഇത്തരമൊരു ഉത്തരവ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചത് ദുരുദ്ദേശ്യത്തോടു കൂടിയതാണ്.
കാള, പശു, പോത്ത് എന്നിവയുടെ കശാപ്പു പൂർണമായി നിരോധിക്കുന്നതു കേരളം പോലുള്ള സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ഭക്ഷ്യ സ്വാതന്ത്ര്യത്തെ നിഷേധിക്കലാണ്. ഗോവധ നിരോധന നിയമം നിലവിലില്ലാത്ത കേരളത്തിൽ കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവു നടപ്പാക്കാൻ അനുവദിക്കില്ല.
ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനത്തിനു മേൽ ഇത്തരം നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതു ഭരണഘടനാ വിരുദ്ധമാണ്. യുപിയിൽ ബിജെപി സർക്കാർ നടപ്പാക്കുന്ന പശു രാഷ്ട്രീയം വർഗീയ ധ്രുവീകരണത്തിനു വേണ്ടിയുള്ളതാണെന്നു ഹസൻ പറഞ്ഞു.
ഭരണഘടനാവിരുദ്ധം:ഹസൻ
01:04 AM May 27, 2017 | Deepika.com