കോട്ടയം: കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്ര സർക്കാർ ഉത്തരവ് പ്രഥമദൃഷ്ട്യ അസാധുവാണെന്നു കേരള കോണ്ഗ്രസ് -എം ചെയർമാൻ കെ.എം.മാണി എംഎൽഎ. വനം, വന്യജീവി, പരിസ്ഥിതി വകുപ്പുകൾക്ക് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ അധികാരമില്ല. അത് അവർതന്നെ പിൻവലിക്കുമെന്നാണു പ്രതീക്ഷ. കേന്ദ്ര ഉത്തരവ് പ്രാകൃതവും ഭരണഘടനാ വിരുദ്ധവും പൗരന്റെ അവകാശത്തിനു മേലുള്ള കൈകടത്തലുമാണ്. നാം കഴിക്കേണ്ട ആഹാരം എന്താണെന്നു തീരുമാനിക്കേണ്ടതു നാം തന്നെയാണെന്നും കെ. എം. മാണി പറഞ്ഞു.
കേന്ദ്രഉത്തരവ് നിലവിൽ ഇത്തരം മൃഗങ്ങളെ വളർത്തുന്നവരുടെ മൗലികാവകാശത്തെയാണു ഹനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരവ് അസാധു: കെ.എം. മാണി
12:44 AM May 27, 2017 | Deepika.com