തിരുവനന്തപുരം: വ്യോമസേനയുടെ കാണാതായ സുഖോയ് വിമാനത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരെ കണ്ടെത്താൻ നടപടി എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിരോധമന്ത്രി അരുണ്‍ ജയറ്റ്ലിക്ക് അയച്ച സന്ദേശത്തിൽ ആവശ്യപ്പെട്ടു. യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങൾ കിട്ടിയെങ്കിലും പൈലറ്റുമാരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മലയാളിയായ സ്ക്വാഡ്രൻ ലീഡർ അച്ചുദേവ് പൈലറ്റുമാരിൽ ഒരാളാണ്.
മകനെ കാണാതായതിനെ ത്തുടർന്ന് ഉത്ക്കണ്ഠയിലായ അച്ചു ദേവിന്റെ മാതാപിതാക്കൾ തേജ്പൂരിലേക്ക് പോയിട്ടുണ്ട്. അവർക്ക് സഹായം നൽകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
കാണാതായ സുഖോയ് വിമാനത്തിലെ പൈലറ്റുമാരെ കണ്ടെത്തണം
12:44 AM May 27, 2017 | Deepika.com