കൊച്ചി: രാജ്യത്തു കന്നുകാലികളെ കശാപ്പ് ചെയ്യുന്നതു നിരോധിച്ചു കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനം മതേതരത്വത്തെ അട്ടിമറിക്കുന്നതാണെന്നു കെഎൽസിഎ കുറ്റപ്പെടുത്തി. ഇന്ത്യ കണ്ടുകൊണ്ടിരിക്കുന്ന വിധ്വംസക നടപടികളുടെ തുടർച്ച മാത്രമാണിത്. റംസാൻ അടുത്തിരിക്കെയുള്ള ഈ ഉത്തരവ് വർഗീയമായ ചേരിതിരിവുണ്ടാക്കാനും സമൂഹത്തിൽ മതസ്പർധ വർധിപ്പിക്കാനും മാത്രമെ ഉപകരിക്കൂ.
പട്ടിൽ പൊതിഞ്ഞ് കൊണ്ടുനടക്കുന്ന കപടദേശീയതയ്ക്കെതിരേ ജനാധിപത്യ വിശ്വാസികൾ ജാതിമതഭേദമെന്യേ ശക്തമായി പ്രതികരിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, ജനറൽ സെക്രട്ടറി ഷെറി ജെ. തോമസ് എന്നിവർ ആവശ്യപ്പെട്ടു.
കശാപ്പ് നിരോധനം; മതേതരത്വത്തെ അട്ടിമറിക്കുന്നത്: കെഎൽസിഎ
12:35 AM May 27, 2017 | Deepika.com