തിരുവനന്തപുരം : ബാങ്ക് മുഖേന പെൻഷൻ വാങ്ങുന്ന സ്റ്റേറ്റ് സർവീസ്/പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണം, പെൻഷൻ കുടിശികയുടെ ഒന്നാം ഘട്ട ഗഡുവിന്റെ വിതരണം എന്നിവ സംബന്ധിച്ചുള്ള പരാതികളും അപേക്ഷകളും പെൻഷൻകാർക്കോ അവർ ചുമതലപ്പെടുത്തുന്ന വ്യക്തികൾക്കോ സൗകര്യ പ്രദമായ ഏതു ട്രഷറിയിലും സമർപ്പിക്കാമെന്നു ട്രഷറി ഡയറക്ടർ അറിയിച്ചു.
ഇത്തരം അപേക്ഷകൾ സമയബന്ധിതമായി പരിഹരിക്കുന്നതിനു ക്രമീകരണം ഏർപ്പെടുത്തുകയും ട്രഷറി ഓഫീസർമാർക്കു നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച ക്രമീകരണങ്ങളുടെ സംസ്ഥാനതല ചുമതല ട്രഷറി ഡയറക്ടറേറ്റിലെ പിംസ് സെക്ഷനായിരിക്കും. 9496000192, 9496000399.
പെൻഷൻ പരാതികൾ ട്രഷറികളിൽ സമർപ്പിക്കാം
12:18 AM May 27, 2017 | Deepika.com