തൃശൂർ: കേരള സംഗീത നാടക അക്കാദമി സംസ്ഥാന പ്രഫഷണൽ നാടകഅവാർഡുകൾ (2016) പ്രഖ്യാപിച്ചു. വള്ളുവനാട് കൃഷ്ണകലാനിലയത്തിന്റെ ‘വെയിൽ’ ആണ് മികച്ച നാടകം. അമ്പതിനായിരം രൂപയും പ്രശംസാപത്രവുമാണ് അവാർഡ്. പാലാ കമ്യൂണിക്കേഷൻസിന്റെ ‘മധുരനൊമ്പരപ്പൊട്ട്’, തിരുവനന്തപുരം ആരാധനയുടെ ‘അതൊരു കഥയാണ്’ എന്നീ നാടകങ്ങൾ രണ്ടാംസ്ഥാനം സ്വന്തമാക്കി . മുപ്പതിനായിരം രൂപയും ശില്പവും പ്രശംസാപത്രവുമാണ് അവാർഡ്. കൊല്ലം കാളിദാസകലാകേന്ദ്രത്തിന്റെ ‘മായാദർപ്പണ്‍’നാടകത്തിനു സ്പെഷൽ ജൂറി അവാർഡ് ലഭിച്ചു.
മികച്ച സംവിധായകൻ -രാജേഷ് ഇരുളം(വെയിൽ), മികച്ച രണ്ടാമത്തെ സംവിധായകൻ - വത്സൻ നിസരി(മധുരനൊമ്പരപ്പൊട്ട്), ഏറ്റവും മികച്ച നടൻ - തൃശൂർ ശശാങ്കൻ (അതൊരു കഥയാണ്), മികച്ച രണ്ടാമത്തെ നടൻ - സരസൻ(നക്ഷത്രങ്ങൾ പറയാതിരുന്നത്), ഏറ്റവും മികച്ച നടി - ജൂലി ബിനു (മധുരനൊമ്പരപ്പൊട്ട്).
മികച്ച രണ്ടാമത്തെ നടിമാരായി രണ്ടു പേരെ തെരഞ്ഞെടുത്തു: സൂസൻ ഉഷാധരൻ (വെയിൽ), മീനാക്ഷി ആദിത്യ (മായാദർപ്പണ്‍).
മികച്ച നാടകകൃത്ത് - ഹേമന്ദ്കുമാർ(വെയിൽ), മികച്ച രണ്ടാമത്തെ നാടകകൃത്ത് - മുഹാദ് വെമ്പായം(അതൊരു കഥയാണ്), ഏറ്റവും മികച്ച ഗാനരചയിതാവ് - കരിവള്ളൂർ മുരളി(അടിയതമ്പ്രാട്ടി), മികച്ച സംഗീത സംവിധായകൻ - അനിൽ മാള(വെയിൽ), മികച്ച ഗായകൻ - ടി.കെ. ശുഭ(കുടുംബനാഥന്റെ ശ്രദ്ധയ്ക്ക്), മികച്ച രംഗപട സംവിധായകൻ - സാംകുട്ടി പട്ടങ്കരി(മായാദർപ്പണ്‍), മികച്ച ദീപവിതാനം - രാജേഷ് ഇരുളം(വെയിൽ), മികച്ച വസ്ത്രാലങ്കാരം - ജയിംസ് ചങ്ങനാശേരി(വെയിൽ).
സംസ്ഥാന പ്രഫഷണൽ നാടക അവാർഡുകൾ പ്രഖ്യാപിച്ചു
12:18 AM May 27, 2017 | Deepika.com