കോട്ടയം: പാലാ കമ്യൂണിക്കേഷൻസിന്റെ സാമൂഹ്യനാടകം മധുര നൊന്പരപ്പൊട്ടിനു സംസ്ഥാന പ്രഫഷണൽ നാടക മത്സരത്തിൽ മൂന്ന് അവാർഡുകൾ.
മികച്ച രണ്ടാമത്തെ നാടകമായി മധുര നൊന്പരപ്പൊട്ട് തെരഞ്ഞെടുക്കപ്പെട്ടു. നായികയായി വേഷമിട്ട ജൂലി ബിനു മികച്ച നടിക്കുള്ള അവാർഡ് നേടി. മധുര നൊന്പരപ്പൊട്ട് സംവിധാനം ചെയ്ത വൽസൻ നിസരി മികച്ച രണ്ടാമത്തെ സംവിധായകനുള്ള അവാർഡ് നേടി. ഫ്രാൻസിസ് ടി. മാവേലിക്കര രചിച്ച നാടകം മലയാളത്തിലെ ആദ്യ സിനിമയിലെ നായികയായിരുന്ന പി.കെ. റോസിയുടെ ജീവിതത്തെ ഇതിവൃത്തമാക്കിയിള്ളതാണ്. പാലാ രൂപതയുടെ മാധ്യമ വിഭാഗമായ പാലാ കമ്മ്യുണിക്കേഷൻസിന്റെ ചുമതല വഹിക്കുന്നത് ഫാ. ജോയൽ പണ്ടാരപ്പറന്പിലാണ്. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അവാർഡ് ജേതാക്കളെ അനുമോദിച്ചു.
പാലാ കമ്യൂണിക്കേഷൻസിന് മൂന്നു സംസ്ഥാന അവാർഡുകൾ
12:18 AM May 27, 2017 | Deepika.com