തിരുവനന്തപുരം: ഇഎംഎസിന്റെ തത്ത്വചിന്തയെക്കുറിച്ചുള്ള ആദ്യ ഇംഗ്ലീഷ് പുസ്തകം പ്രകാശനം ചെയ്തു.തിരുവനന്തപുരം അതിരൂപത വൈദികനും ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽ തത്ത്വശാസ്ത്ര അധ്യാപകനുമായ ഡോ. സുജൻ അമൃതമാണ് ഇഎംഎസിന്റെ മാർക്സിസ്റ്റ് തത്ത്വചിന്തയെ സമഗ്രമായി വിശകലനം ചെയ്യുന്ന‘The Experiment of Elected Communist Governments in India: EMS Namboodiripad’s Pholosophical Contribution s’എന്ന പുസ്തകം തയാറാക്കിയത്.
പുസ്തകം ആർച്ച് ബിഷപ് ഡോ. സൂസപാക്യം, സഹായ മെത്രാൻ ഡോ. ക്രിസ്തുദാസിന് ആദ്യ പ്രതി നൽകി പ്രകാശനം ചെയ്തു.
ഇഎംഎസ് : ഇംഗ്ലീഷ് പുസ്തകം പുറത്തിറങ്ങി
12:08 AM May 27, 2017 | Deepika.com