ശബരിമല:ശബരിമലയിലെ പുതിയ സ്വർണക്കൊടിമരത്തിനുള്ള തേക്കുതടി ആധാരശിലയിൽ ഉറപ്പിച്ചു. ഇന്നലെ രാവിലെ 9.40ഓടെയാണ് ആധാരശിലയിൽ ഉറപ്പിക്കൽ ഒരുക്കം ആരംഭിച്ചത്. വ്രതനിഷ്ഠരായ ഭക്തർ തേക്കുമരം മെല്ലെ ഉയർത്തി തിരുനടയിൽ തെക്കു വടക്കായി നിലംതൊടാതെ വച്ചശേഷം കൊടിമരത്തിന്റെ വീരകാണ്ഡത്തിൽ സ്വാമിയുടെ വാഹനമായ കുതിരയെ സ്ഥാപിക്കാനുള്ള സുഷിരങ്ങൾ ഇട്ടു.
വാസ്തുവിദഗ്ധൻ വേഴപ്പറന്പ് ചിത്രഭാനു നന്പൂതിരിപ്പാട് മരത്തിന്റെ കണക്ക് ഒന്നുകൂടി പരിശോധിച്ചു ദിശ നിശ്ചയിച്ചു നൽകി. പിന്നെ എല്ലാവരും ചേർന്നു തേക്കുതടി മെല്ലെ ഉയർത്തി ആധാരശിലയിലേക്ക് വച്ചു. നാലു ചാരുകല്ലുകൾ വച്ചു ചുവടുറപ്പിച്ച ശേഷം ചെന്പുവടങ്ങൾകൊണ്ടു മരം കെട്ടിയുറപ്പിച്ചു.
ശബരിമലയിൽ തേക്കുതടി ആധാരശിലയിൽ ഉറപ്പിച്ചു
12:08 AM May 27, 2017 | Deepika.com