കൊച്ചി: കണ്ണൂര്‍ പയ്യന്നൂര്‍ കൊറ്റി ജുമാമസ്ജിദ് ജീവനക്കാരനായിരുന്ന പയ്യന്നൂര്‍ തെക്കേ മമ്പലത്തെ അബ്ദുള്‍ ഹക്കീമിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി അനുമതി നല്കി.
പോളിഗ്രാഫ്, ബ്രെയിന്‍ മാപ്പിംഗ്, നാര്‍ക്കോ അനാലിസിസ് തുടങ്ങിയ ശാസ്ത്രീയ പരിശോധനകള്‍ക്ക് പ്രതികളെ വിധേയമാക്കാനാണ് സിബിഐക്ക് എറണാകുളം സിജെഎം കോടതി അനുമതി നല്‍കിയത്.
കേസില്‍ ജുഡീഷല്‍ കസ്റ്റഡിയില്‍ കഴിയുന്ന കൊറ്റി കുനി വില്ല കിഴക്കേപുരയില്‍ കെ.പി.അബ്ദുള്‍ നാസര്‍ (53), കൊറ്റി ഏലാട്ടുവീട്ടില് അബ്ദുള്‍ സലാം (72), കൊറ്റി ഫാസില്‍ മന്‍സിലില്‍ ഇസ്മായില്‍ (42), പയ്യന്നൂര്‍ പഞ്ചനക്കാട് ഇഎംഎസ് മന്ദിരത്തിനു സമീപം മഹ്മൂദ് മന്‍സിലില്‍ എ.പി.മുഹമ്മദ് റഫീഖ് (43) എന്നിവരെയാണ് ശാസ്ത്രീയ പരിശോധന നടത്തുന്നത്. 2014 ഫെബ്രുവരി 10 ന് പുലര്‍ച്ചെയാണ് ഹക്കീമിന്റെ മൃതദേഹം പള്ളിപ്പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
അബ്ദുള്‍ ഹക്കീം വധം: പ്രതികളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് അനുമതി
12:33 AM May 26, 2017 | Deepika.com