കലാനിലയം രവീന്ദ്രനാഥ പൈ വാഹനാപകടത്തിൽ മരിച്ചു
12:33 AM May 26, 2017 | Deepika.com
ഹരിപ്പാട്: കഥകളി നടൻ പള്ളിപ്പാട് മുട്ടം കലാനിലയം രവീന്ദ്രനാഥ പൈ (54) ലോറിയിടിച്ച് മരിച്ചു. കഴിഞ്ഞ നാലിന് വൈകുന്നേരം ദേശീയപാതയിൽ തിരുവിലഞ്ഞാൽ ദേവീക്ഷേത്രത്തിന് സമീപം ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്നു. ആലപ്പുഴയിലെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഇടിച്ചിട്ട അജ്ഞാത ലോറി ഇതുവരെയും കണ്ടെത്താനായില്ല. മൃതദേഹം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ ഗിരിജ ഭായി. മക്കൾ വെങ്കിടേശ്വരപൈ, ദീപാ ലക്ഷ്മി. മരുമകൻ രാജേഷ് ആർ.കമ്മത്ത്.