മൊബൈൽ ഫോണിൽ കളിക്കുന്നത് അമ്മ തടഞ്ഞു; വിദ്യാർഥിനി ജീവനൊടുക്കി
12:33 AM May 26, 2017 | Deepika.com
കളമശേരി: മൊബൈൽ ഫോണിൽ ഗെയിം കളിക്കാൻ അമ്മ സമ്മതിക്കാത്തതിനെത്തുടർന്നു വിദ്യാർഥിനി ജീവനൊടുക്കി. ഏലൂർ വടക്കുംഭാഗം കൂട്ടുങ്കൽ സുധീറിന്റെ ഏകമകൾ അഫ്ന (16) ആണു മരിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഏറെനേരം മൊബൈലിൽ ഗെയിം കളിച്ചതിനെത്തുടർന്ന് അമ്മ ഫോൺ പിടിച്ചുവാങ്ങിയിരുന്നു. ഇതേത്തുടർന്ന് അമ്മയുമായി വഴക്കിട്ട് അഫ്ന മുറിയിൽ ജീവനൊടുക്കാൻ ശ്രമിച്ചു. തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ട മകളെ അമ്മ സജിതയും നാട്ടുകാരും ചേർന്ന് ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇത്തവണ എസ്എസ്എൽസി പരീക്ഷ പാസായ അഫ്ന പ്ലസ് വൺ പ്രവേശനത്തിനു കാത്തിരിക്കുകയായിരുന്നു. പിതാവ് വിദേശത്താണ്.