കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ (എംപിഐ) കൂത്താട്ടുകുളം ഇടയാറില്‍ നിര്‍മിച്ച അത്യാധുനിക കശാപ്പുശാലയുടെയും മാംസ സംസ്കരണ പ്ലാന്റിന്റെയും ഉദ്ഘാടനം നാളെ മന്ത്രി കെ. രാജു നിര്‍വഹിക്കും. അനൂപ് ജേക്കബ് എംഎല്‍എ അധ്യക്ഷനാകും. ജോസ് കെ. മാണി എംപി മുഖ്യപ്രഭാഷണം നടത്തും.
കോഴി, ആട്, കാള, പോത്ത്, പന്നി, താറാവ്, കാട എന്നിവയുടെ മാംസം വെറ്ററിനറി ഡോക്ടര്‍മാര്‍ പരിശോധിച്ചു ശാസ്ത്രീയമായി സംസ്കരിച്ച്, ശീതീകരിച്ചു പായ്ക്കറ്റിലാക്കി ഔട്ട് ലെറ്റുകളില്‍ എത്തിക്കുന്ന എംപിഐയുടെ പുതിയ പ്ലാന്റ് ആരംഭിക്കുന്നതോടെ വിപണിയില്‍ കൂടുതല്‍ ഇടപെടാന്‍ സാധിക്കുമെന്നു ചെയര്മാന് ടി.ആര്. രമേശ് കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
നീതി സ്റ്റോറുകള്‍ ഉള്‍പ്പെടെ, എംപിഐ ഉത്പന്നങ്ങള്‍ ഇപ്പോള്‍ ലഭിക്കുന്ന സ്ഥലങ്ങള്‍ കുറവായ സാഹചര്യത്തിൽ മൂന്നു മാസത്തിനുള്ളില്‍ 14 ജില്ലകളിലും സ്വന്തമായി ഔട്ട് ലെറ്റുകള്‍ ആരംഭിക്കും. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവർത്തിക്കുന്ന അനധികൃത കശാപ്പുശാലകളില്‍നിന്നുള്ള മാംസമാണ് ഇപ്പോള്‍ കൂടുതലും വിപണിയിലുള്ളത്. എംപിഐയില്നിന്ന് ശുദ്ധമായ മാംസം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരിശോധനയും മറ്റുമുള്ളതിനാല്‍ പൊതുവിപണിയിലേക്കാള്‍ മാംസത്തിന് വില അല്പം കൂടുമെങ്കിലും പ്രവര്‍ത്തനം ആരംഭിച്ച് കുറച്ചു കഴിഞ്ഞാല്‍ ഇതിന് മാറ്റം വരും. അതിരപ്പള്ളിക്ക് സമീപം എംപിഐയുടെ ഉടമസ്ഥതയിലുള്ള 16 ഏക്കറില്‍ ഫാം തുടങ്ങുന്ന കാര്യം പരിഗണനയിലുണ്ടെന്നും ചെയര്മാന് പറഞ്ഞു. എ.എസ്. ബിജുലാല്‍, കെ.ടി. രാഘവന്, ആല്ബിന് സി. ജോണ്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
അത്യാധുനിക കശാപ്പുശാലയും മാംസ സംസ്കരണ പ്ലാന്റും കൂത്താട്ടുകുളത്ത്
12:23 AM May 26, 2017 | Deepika.com