കൊച്ചി: വിവരാവകാശ പ്രവർത്തകരുടെ കൂട്ടായ്മ എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിനു നടക്കും. എം. ആർ. രാജേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ പ്രവർത്തനം സ്തംഭനാവസ്ഥയിലായ സാഹചര്യത്തിലാണു കൂട്ടായ്മ സംഘടിപ്പിക്കുന്നതെന്നു സംഘാടകർ അറിയിച്ചു.
ആർടിഐ കേരള ഫെഡറേഷൻ, എൻസിപിആർഐ തുടങ്ങി വിവിധ സംഘടനകളുടെ ഭാരവാഹികളും പ്രവർത്തകരും പങ്കെടുക്കും. കെ. എൻ. കെ. നന്പൂതിരി, ഡി. ബി. ബിനു, എ. ജയകുമാർ, പി. ഷറഫുദ്ദീൻ എന്നിവർ ചർച്ചകൾക്കു നേതൃത്വം നൽകും.
ചാവറയിൽ വിവരാവകാശ പ്രവർത്തക കൂട്ടായ്മ
12:15 AM May 26, 2017 | Deepika.com