കോട്ടയം: അന്യായമായി വർധിപ്പിച്ച മൈക്ക് അനുവാദ ഫീസും ജനറേറ്റർ ഘടിപ്പിച്ച വാഹനങ്ങളുടെ നികുതിയും പിൻവലിക്കണമെന്ന് ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് റോബർട്ട് മാത്യൂ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം ആർ രാജശേഖരൻ, ലീഗൽ അഡ്വൈസർ അഡ്വ.തങ്കച്ചൻ വർഗീസ്, ജില്ലാ ട്രഷറർ ബിജു മാത്യു എന്നിവർ പ്രസംഗിച്ചു.
പുതിയ സംസ്ഥാന പ്രസിഡന്റായി തന്പി നാഷണൽ (എറണാകുളം), ജനറൽ സെക്രട്ടറിയായി പി എച്ച് ഇക്ബാൽ (കോട്ടയം), ട്രഷററായി എവി ജോസഫ് (പത്തനംതിട്ട) എന്നിവരെ തെരഞ്ഞെടുത്തു. എസ് മധുകുമാർ (കൊല്ലം), ടി. എസ്. ബാവ (കോഴിക്കോട്), റഹിം കുഴിപ്പുറം (മലപ്പുറം) (വൈസ് പ്രസിഡന്റുമാർ), മൻസൂർ കുരിക്കൾ (കാസർഗോഡ്), രവി പുഴക്കൽ (പാലക്കാട്), മുഹമ്മദ് ഫസൽ (ഇടുക്കി) (സെക്രട്ടറിമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
വർധിപ്പിച്ച ഫീസും നികുതിയും പിൻവലിക്കണമെന്ന്
12:15 AM May 26, 2017 | Deepika.com