കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി കേരള ഘടകം സംഘടിപ്പിക്കുന്ന ഉന്നത വിദ്യാഭ്യാസം സംബന്ധിച്ച എഡ്യുക്കേഷണല്‍ സമ്മിറ്റ് ഇന്നും നാളെയും ഹോട്ടല്‍ താജ് ഗേറ്റ്വേയില് നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന ഉദ്ഘാടന സെഷനില്‍ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമീഷണര്‍ ഭരത് ജോഷി മുഖ്യപ്രഭാഷണം നടത്തും.
വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് മുഖ്യാതിഥിയായിരിക്കും. സിഐഐ കേരള ഘടകം വൈസ് ചെയര്മാന് ജോര്‍ജ് പോള്‍ പ്രസംഗിക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന അഞ്ച് സെഷനുകളില്‍ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. നാളെ വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഡോ. സുബ്രഹ്മണ്യന് സ്വാമി മുഖ്യപ്രഭാഷണം നടത്തും. ചരിത്രകാരന് രാജന് ഗുരുക്കള്‍ വിശിഷ്ടാതിഥിയായിരിക്കും.
സിഐഐ എഡ്യൂക്കേഷണല്‍ സമ്മിറ്റ് കൊച്ചിയില്‍
12:02 AM May 26, 2017 | Deepika.com