കൊച്ചി: ഹൗസ് കീപ്പിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ ഓള് കേരള പ്രഫഷണല്‍ ഹൗസ് കീപ്പേഴ്സ് അസോസിയേഷന്റെ പ്രഥമ സംസ്ഥാനതല സമ്മേളനം കൊച്ചിയില്‍ നടന്നു. എല്ലാ മുന്‍നിര ഹോട്ടലുകളിലെയും ഹൗസ് കീപ്പര്‍മാരെ ഉള്‍പ്പെടുത്തി രൂപീകരിച്ച അസോസിയേഷന് ഹൗസ് കീപ്പിംഗുമായി ബന്ധപ്പെട്ട ആശയങ്ങള്‍ പരസ്പരം കൈമാറുന്നതിനും ഹൗസ് കീപ്പര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്തുന്നതിനും അതുവഴി ഈ മേഖലയിലെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുമുള്ള വേദിയായി പ്രവര്‍ത്തിക്കും. കേരള ട്രാവല്‍ മാര്‍ട്ടിന്റെ സഹകരണത്തോടെ ഗ്രാമീണ മേഖലയില്‍ മാലിന്യ നിര്‍മാര്‍ജനത്തിനും മറ്റ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി സംഘടന മുന്നിട്ടിറങ്ങുമെന്നും സമ്മേളനത്തിൽ അറിയിച്ചു.
അബാദ് ഹോട്ടല്‍സ് എംഡി റിയാസ് അഹമ്മദ്, ഗോപിനാഥ് (ബിടി എച്ച്), പ്രദീപ്നായര്‍ (യുവറാണി), ഒ.ടി. അലക്സാണ്ടര്‍(അവന്യു ഹോട്ടല്‍സ്), ജോര്‍ജ് ഫ്രാന്‍സി (ഗ്രാന്റ് ഹോട്ടല്‍സ്), ബിന്ദു പ്രവീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോ. മോഹനന്‍നായര്‍, ദിനേഷ് രാജഗോപാല്‍ എന്നിവര്‍ ക്ലാസെടുത്തു.
ഹൗസ് കീപ്പര്‍മാര്‍ക്ക് സംസ്ഥാന സംഘടന
12:02 AM May 26, 2017 | Deepika.com