തൃശൂർ: വിവിധ കലാമേഖലകളിലെ കലാകാരന്മാർക്കായി കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ കലാസാഗർ പുരസ്കാരം പ്രഖ്യാപിച്ചു.
28ന് തൃശൂർ റീജണൽ തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
രഞ്ജിനി സുരേഷ് (കഥകളി വേഷം), നെടുന്പുള്ളി രാം മോഹൻ (കഥകളിപ്പാട്ട്), കലാനിലയം കുഞ്ഞുണ്ണി (കഥകളി ചെണ്ട), കലാമണ്ഡലം അച്ചുതവാര്യർ (കഥകളി- മദ്ദളം), ഏരൂർ മനോജ് (കഥകളി ചുട്ടി), സുരേഷ് കാളിയത്ത് (ഓട്ടൻതുള്ളൽ), കപില വേണു (കൂടിയാട്ടം), രജനീഷ് ചാക്യാർ (ചാക്യാർകൂത്ത്), ശ്യാമള സുരേന്ദ്രൻ (മോഹിനിയാട്ടം), സുധ പീതാംബരൻ (ഭരതനാട്യം), ഗിരിജ ചന്ദ്രൻ (കുച്ചിപ്പുടി), മ്യേഞ്ചരി ഹരിദാസ് (തായന്പക), കോങ്ങാട് രാധാകൃഷ്ണൻ (പഞ്ചവാദ്യം തിമില), കോട്ടയ്ക്കൽ രവി -പഞ്ചവാദ്യം മദ്ദളം), കാവിൽ അജയൻ (പഞ്ചവാദ്യം ഇടയ്ക്ക), പരക്കാട്ട് ബാബു (പഞ്ചവാദ്യം ഇലത്താളം), ചേർപ്പ് ഉണ്ണികൃഷ്ണൻ (പഞ്ചവാദ്യം കൊന്പ്) എന്നിവരെയാണ് പുരസ്കാരത്തിനു തെരഞ്ഞെടുത്തത്.
കലാസാഗർ പുരസ്കാരം
12:02 AM May 26, 2017 | Deepika.com