ചങ്ങനാശേരി: ഇറ്റാവ മിഷനിൽ സേവനം ചെയ്തിരുന്നവരുടെയും ഇപ്പോൾ സേവനം ചെയ്യുന്നവരുടെയും സംഗമം 27ന് രാവിലെ 9.30ന് ചങ്ങനാശേരി എസ്ബി ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ ഉദ്ഘാടനംചെയ്യും.
വികാരിജനറാൾ മോണ്‍. ഫിലിപ്സ് വടക്കേക്കളം അധ്യക്ഷത വഹിക്കും. അതിരൂപത കോർപറേറ്റ് മാനേജർ ഫാ. മാത്യു നടമുഖത്ത്, ഫാ. കുരുവിള കോക്കാട്ട്, ഫാ. രാജു കോയിപ്പള്ളി എന്നിവർ പ്രസംഗിക്കും.
ഫോണ്‍(ഫാ. കുരുവിള കോക്കാട്ട്) : 9497583916.
ഇറ്റാവ മിഷൻ സംഗമം 27ന് ചങ്ങനാശേരിയിൽ
12:33 AM May 25, 2017 | Deepika.com