പാർട്ട് ടൈം സ്വീപ്പറാക്കാൻ കഴിയില്ല: മുഖ്യമന്ത്രി
12:25 AM May 25, 2017 | Deepika.com
തിരുവനന്തപുരം : കാഷ്വൽ സ്വീപ്പേഴ്സിനെ പാർട്ട് ടൈം സ്വീപ്പേഴ്സായി സ്ഥിരപ്പെടുത്താൻ നിലവിലെ ചട്ടം അനുവദിക്കുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കെ.വി. വിജയദാസിന്റെ സബ്മിഷനു മുഖ്യമന്ത്രി മറുപടി നൽകി. സ്വീപ്പീംഗ് ഏരിയ അടിസ്ഥാനമാക്കിയാണു തസ്തിക അനുവദിക്കുന്നത്. എംപ്ലോയ്മെന്റ് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യുന്നവരുടെ സീനിയോരിറ്റിയും സംവരണവും അടിസ്ഥാനമാക്കിയാണു പാർട് ടൈം സ്വീപ്പേഴ്സിനെ നിയമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.