കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ചു
12:23 AM May 25, 2017 | Deepika.com
പുറപ്പുഴ: കാനഡയില്‍ വാഹനാപകടത്തില്‍ 48കാ രൻ മരിച്ചു. പോളക്കുളത്ത് ജോര്‍ജ് മാത്യുവിന്റെ മകന് സന്തോഷ് ജോര്‍ജാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് അപകടം സംഭവിച്ചത്. സന്തോഷ് ഓടിച്ചിരുന്ന വാഹനത്തിലേയ്ക്ക് ട്രക്കര്‍ ഇടിച്ചുകയറിയാണ് അപകടം. പത്തു വര്‍ഷത്തോളം കാനഡയില്‍ ജോലി ചെയ്തശേഷം നാലു വര്‍ഷത്തോളം നാട്ടിലുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് വീണ്ടും മടങ്ങിയത്. ഭാര്യ ഡിന്‍സി. മക്കള്‍: എഡ്വിന്, ബെന്‍, ജിമ്മി, പോളി. മാതാവ് ലില്ലിക്കുട്ടി.