വിഴിഞ്ഞം: സിഎജി റിപ്പോർട്ട് ഗൗരവമുള്ളതെന്ന് മുഖ്യമന്ത്രി
12:12 AM May 25, 2017 | Deepika.com
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെക്കുറിച്ചുള്ള സിഎജി റിപ്പോർട്ട് അതീവ ഗൗരവമുള്ള പ്രശ്നമാണെന്നും ഇക്കാര്യം സർക്കാർ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടി.വി. രാജേഷ്, ബി.സത്യൻ, വി.കെ.സി. മമ്മദ് കോയ എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.