ചേർത്തല: എസ്എൻ ട്രസ്റ്റ് വിദഗ്ധ സമിതിയുടെയും ഒൗദ്യോഗിക ഭാരവാഹികളുടെയും തെരഞ്ഞെടുപ്പ് ഇന്നും നാളെയും ചേർത്തല എസ്എൻ കോളജിൽ നടക്കും.
ഇന്നു രാവിലെ 10 മുതൽ 11 വരെ വിദഗ്ധ സമിതിയുടെ നോമിനേഷൻ സമർപ്പണവും രണ്ടു മുതൽ അഞ്ചുവരെ വോട്ടെടുപ്പും നടക്കും.
ട്രസ്റ്റ് ഭാരവാഹി തെരഞ്ഞെടുപ്പു നടപടി നാളെ രാവിലെ ആരംഭിക്കും. ചെയർമാൻ, സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ട്രഷറർ, നിർവാഹക സമിതി അംഗങ്ങൾ തെരഞ്ഞെടുപ്പിന് 9.30 മുതൽ 10.30 വരെ നോമിനേഷൻ സമർപ്പണം. 11നു അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
ഉച്ചയ്ക്ക് ഒന്നു മുതൽ അഞ്ചുവരെയാണു പോളിംഗ്. തുടർന്നു വോട്ടെണ്ണലും രാത്രിയോടെ ഫലപ്രഖ്യാപനവും ഉണ്ടാവും.
എസ്എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പ് ഇന്നും നാളെയും
12:07 AM May 25, 2017 | Deepika.com