മാണിയെ എൽഡിഎഫിൽ വേണ്ടെന്നു വീണ്ടും കാനം

01:05 AM May 24, 2017 | Deepika.com
കോ​ട്ട​യം: കേ​ര​ള കോ​ണ്‍ഗ്ര​സ് മാ​ണി ഗ്രൂ​പ്പി​നെ ഇ​പ്പോ​ൾ ഇ​ട​തു​മു​ന്ന​ണി​യി​ൽ എ​ടു​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ.

ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഒ​ന്നാം മ​ന്ത്രി​സ​ഭ 1957 ൽ ​കേ​ര​ള​ത്തി​ൽ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​ന്‍റെ 60-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സി​പി​ഐ കോ​ട്ട​യം ജി​ല്ലാ കൗ​ണ്‍സി​ൽ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ട്ടു പാ​ർ​ട്ടി​ക​ൾ ചേ​ർ​ന്നാ​ണ് ഇ​ട​തു​മു​ന്ന​ണി ഭ​ര​ണം നേ​ടി​യ​ത്. ആ ​സ​മ​യം യു​ഡി​എ​ഫി​ലു​ണ്ടാ​യി​രു​ന്ന ക​ക്ഷി​യെ ഇ​പ്പോ​ൾ എ​ൽ​ഡി​എ​ഫി​ലെ​ടു​ക്കേ​ണ്ട കാ​ര്യ​മി​ല്ല. കെ.​എം. മാ​ണി​യെ​പ്പോ​ലു​ള്ള​വ​രെ ബ​ദ​ലാ​യി കൊ​ണ്ടു​വ​രു​ന്ന​തി​നോ​ട് സി​പി​ഐ​ക്കു യോ​ജി​ക്കാ​ൻ ക​ഴി​യി​ല്ല. അ​തു​കൊ​ണ്ടാ​ണ് സി​പി​ഐ അം​ഗം പാ​ർ​ട്ടി നി​ർ​ദേ​ശ​പ്ര​കാ​രം കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള കോ​ണ്‍ഗ്ര​സ് മാ​ണി​ഗ്രൂ​പ്പി​നു വോ​ട്ടു ചെ​യ്യാ​തി​രു​ന്ന​ത്.

കേ​ര​ള കോ​ണ്‍ഗ്ര​സി​നെ പി​ന്തു​ണ​യ്ക്കാ​തെ എ​ൽ​ഡി​എ​ഫ് മ​ത്സ​രി​ക്കാ​ൻ ത​യാ​റാ​യാ​ൽ ടോ​സി​ലൂ​ടെ പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​വു​മാ​യി​രു​ന്നുവെന്നും കാനം പറഞ്ഞു.