ജിഎസ്ടി: ഹോട്ടലുകള്‍ 30ന് അടച്ചിടും
01:05 AM May 24, 2017 | Deepika.com
കൊച്ചി: ഹോട്ടലുകളില്‍ ജിഎസ്ടി ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് 30ന് ഹോട്ടലുകള്‍ അടച്ചിട്ട് പ്രതിഷേധിക്കാനുള്ള സൗത്ത് ഇന്ത്യന്‍ റസ്റ്ററന്റ് അസോസിയേഷന് തീരുമാനത്തെ പിന്തുണച്ച് കേരളത്തിലെ ഹോട്ടലുകളും റസ്റ്ററന്റുകളും അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന് (കെഎച്ച്ആര്‍എ). നിത്യോപയോഗസാധനങ്ങളെ ഒഴിവാക്കിയതുപോലെ ഹോട്ടല്‍ ഭക്ഷണത്തെയും നികുതിയില്‍നിന്ന് ഒഴിവാക്കുകയോ കുറഞ്ഞ നികുതിഘടന ഏര്‍പ്പെടുത്തുകയോ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹോട്ടലുകള്‍ അടച്ചിടാന്‍ സൗത്ത് ഇന്ത്യന്‍ റസ്റ്ററന്റ് അസോസിയേഷന് തീരുമാനിച്ചിട്ടുള്ളതെന്ന് കെഎച്ച്ആര്‍എ സംസ്ഥാന പ്രസിഡന്റ് മൊയ്തീന് കുട്ടി ഹാജിയും ജനറല്‍ സെക്രട്ടറി ജി. ജയപാലും അറിയിച്ചു.