നിരവധി ആക്രമണക്കേസുകളിൽ പ്രതിയായ മലയാളി പിടിയിൽ
12:43 AM May 24, 2017 | Deepika.com
നെടുമ്പാശേരി: പോലീസ് സ്റ്റേഷൻ ആക്രമണം ഉൾപ്പെടെ ഗുജറാത്തിൽ നിരവധി ആക്രമണ കേസുകളിൽ പ്രതിയായ മലയാളി നെടുമ്പാശേരി വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായി. മലപ്പുറം തിരൂർ പൊട്ടാണിക്കൽ സുഹൈബ് അബ്ദുൾ ഖാദർ (49) ആണ് ഇന്നലെ പുലർച്ചെ പിടിയിലായത്. പ്രതി ദുബായിയിൽ ഒളിവിലായിരുന്നു. ഗുജറാത്ത് പോലീസ് പ്രതിക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന ഇയാൾക്കെ തിരേ അഹമ്മദാബാദ് പോലീസ് സ്റ്റേഷനിൽ മാത്രം 28 കേസുകളുണ്ട്. സൂററ്റ് പോലീസ് സ്റ്റേഷനിലും കേരളത്തിൽ വേങ്ങര പോലീസ് സ്റ്റേഷനിലും പ്രതിക്കെതിരേ കേസുകളുണ്ട്.